ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


  • വീടിനോടുചേര്‍ന്നുള്ള സ്ഥലത്തുവേണം അടുക്കളത്തോട്ടമൊരുക്കേണ്ടത്. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം നോക്കി തിരഞ്ഞെടുക്കണം. 

 

  • ചൂടുവെള്ളം, പാത്രം കഴുകുന്നതിനുള്ള സോപ്പുലായനികള്‍, ഡിറ്റര്‍ജന്‍റ് തുടങ്ങിയവ കലര്‍ന്ന വെള്ളം എന്നിവ പച്ചക്കറികള്‍ നനയ്ക്കാന്‍ ഉപയോഗിക്കരുത്.

 

  • അടുക്കളത്തോട്ടത്തിന്‍റെ വേലിയില്‍ പടര്‍ത്തുന്നതിന് മധുരച്ചീര അനുയോജ്യമാണ്.

 

  • അടുക്കളത്തോട്ടത്തിന്‍റെ വശങ്ങളില്‍ വളര്‍ത്തുന്നതിനു പടര്‍ന്നുകയറുന്ന പച്ചക്കറികളായ കോവല്‍, നിത്യവഴുതന, വാളരിപ്പയര്‍, അമര, ചതുരപ്പയര്‍, പീച്ചില്‍, കുരുത്തോലപ്പയര്‍ എന്നിവ തിരഞ്ഞെടുത്താല്‍ സ്ഥലം ഏറെ ലാഭിക്കാം. 

 

  • വേലിക്ക് ഇടയ്ക്കായി രണ്ടു മീറ്റര്‍ ഇടവിട്ട് അഗത്തിച്ചീര നടാം.

 

  • ദീര്‍ഘകാലവിളകള്‍ കഴിവതും ഒരുഭാഗത്തായി (വടക്കുഭാഗം) നടണം.

 

  •  തണല്‍ ആവശ്യമായ കാന്താരി, സാമ്പാര്‍ചീര, ചേന, ചേമ്പ് തുടങ്ങിയ വിളകള്‍ ദീര്‍ഘകാലവിളകള്‍ക്കിടയില്‍ വളര്‍ത്താം.

 

  • മണ്ണിരക്കമ്പോസ്റ്റോ സാധാരണ കമ്പോസ്റ്റു കുഴിയോ അടുക്കളത്തോട്ടത്തില്‍ നിര്‍മിക്കുന്നതിന് ശ്രദ്ധിക്കണം.

 

  • ഒരേ കുടുംബത്തില്‍പ്പെട്ട വിളകള്‍ അടുത്തടുത്തായി കൃഷി ചെയ്യരുത് (ഉദാ : തക്കാളി, വഴുതന, മുളക്) അങ്ങനെ ചെയ്താല്‍ രോഗകീടബാധകള്‍ എളുപ്പത്തില്‍  ഇവയെ ബാധിക്കുകയും പടര്‍ന്നുപിടിക്കുകയും ചെയ്യും.

 

  • വീട്ടിലെ അടുക്കളത്തോട്ടത്തിലേക്ക് നടുന്നതിനായി പച്ചക്കറിയിനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ദീര്‍ഘകാലം  വിളവ് നല്‍കുന്ന ഇനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.  ഉദാഹരണത്തിന് വെണ്ട കൃഷിചെയ്യുമ്പോള്‍ സല്‍ക്കീര്‍ത്തി, സുസ്ഥിര മുതലായവ ഇനങ്ങള്‍ കൃഷിക്കായി തിരഞ്ഞെടുക്കാം.





karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6232258