പോളി ഹൗസ് / ഗ്രീന്‍ഹൗസ് : ഹരിതഗൃഹം- ഫെര്‍ട്ടിഗേഷന്‍


 

പച്ചക്കറികള്‍ക്കുള്ള ഫെര്‍ട്ടിഗേഷന്‍


വിളകളുടെ ഉല്‍പ്പാദനശേഷി ഉയര്‍ത്തുന്നതിനായി വെള്ളത്തില്‍ ലയിക്കുന്ന വളങ്ങള്‍ ജലത്തിലൂടെ നല്‍കുന്ന രീതിയാണ് ഫെര്‍ട്ടിഗേഷന്‍. തുള്ളിനനയില്‍ക്കൂടി ഫെര്‍ട്ടിഗേഷന്‍ വിളകളുടെ വേരുകളില്‍ നേരിട്ട് നല്‍കുന്നതിനാല്‍ പ്ലാസ്റ്റിക് പുത ഉപയോഗിക്കുന്നത് വളരെ ഫലപ്രദമായി കാണുന്നു. പോഷകങ്ങള്‍ നഷ്ടപ്പെടുന്നത് കുറയ്ക്കുവാനും, വിളകളുടെ ഉല്‍പ്പാദനം ഉയര്‍ത്തുവാനും കൃത്യമായ ഫെര്‍ട്ടിഗേഷന്‍ വളരെ അത്യാവശ്യമാണ്. ഗ്രീന്‍ ഹൗസിനുള്ളില്‍ ബാഷ്പീകരിക്കപ്പെടുന്ന ജലത്തിന്‍റെ അളവ് കണക്കാക്കി ആവശ്യമുള്ള നനയുടെ അളവ് മുന്‍കൂട്ടി നിശ്ചയിക്കാവുന്നതാണ്. 


  സാധാരണ ജലസേചനത്തിന്‍റെ കാര്യക്ഷമത 33% ഉം, സ്പ്രിങ്കളര്‍ ജലസേചനത്തിന്‍റേത് 75% ഉം തുള്ളി നനയുടേത് 90-95% വരെയുമാണ്. പൂര്‍ണ്ണമായും ജലത്തില്‍ ലയിക്കുന്ന പോഷകങ്ങള്‍ ഫെര്‍ട്ടിഗേഷനിലൂടെ നല്‍കാവുന്നതാണ്. എന്നിരുന്നാലും നൈട്രജനും പൊട്ടാഷും വേഗത്തില്‍ ചെടികള്‍ക്ക് ലഭ്യമാകുന്നതിനാല്‍ അവ ഏറ്റവും അനുയോജ്യമാണ്. കേരളത്തിലെ ജലത്തിന് അമ്ലത ഉള്ളതിനാല്‍ മൂലകങ്ങളുടെ ഫെര്‍ട്ടിഗേഷന്‍ ക്ലോഗിംഗ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല. എല്ലാ ലയിക്കുന്ന മൂലകങ്ങളും ഫെര്‍ട്ടിഗേഷന് അനുയോജ്യമാണ്. അതുകൊണ്ട് പ്രധാനമായും ഫെര്‍ട്ടിഗേഷന്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അതില്‍ അടങ്ങിയിരിക്കുന്ന വളത്തിന്‍റെ വിലയും മറ്റ് ഘടകങ്ങളും ആവശ്യകതയുമാണ്. ഫെര്‍ട്ടിഗേഷന് വേണ്ടി ഉപയോഗിക്കുന്ന വളങ്ങളില്‍ പാക്യജനകം (ച) സ്രോതസ്സുകള്‍ അമോണിയം നൈട്രേറ്റ്, കാല്‍സ്യം നൈട്രേറ്റ്, അമോണിയം സള്‍ഫേറ്റ്, യൂറിയ, പൊട്ടാസ്യം നൈട്രേറ്റ് എന്നിവയും ക്ഷാരത്തിന്‍റെ (ഗ) പ്രധാന സ്രോതസ്സുകള്‍ പൊട്ടാസ്യം ക്ലോറൈഡ്, പൊട്ടാസ്യം നൈട്രേറ്റ്, പൊട്ടാസ്യം സള്‍ഫേറ്റ് എന്നിവയുമാണ്. ഫെര്‍ട്ടിഗേഷന് വേണ്ട ഫോസ്ഫറസ് (ഭാവഹം) നേര്‍പ്പിച്ച ഫോസ്ഫോറിക് ആസിഡ് ആയോമോണോ അമോണിയം ഫോസ്ഫേറ്റ്, ആയോ നല്‍കാം. റോക്ക് ഫോസ്ഫേറ്റ്, സൂപ്പര്‍ ഫോസ്ഫേറ്റ് എന്നിവ അടിവളമായി പാത്തികളില്‍ (യലറല്‍) നല്‍കാം. കേരളത്തിലെ മണ്ണില്‍ പൊതുവേ ആകെ (ീമേേഹ) ഫോസ്ഫറസിന്‍റെ അളവ് കൂടുതലാണ്. ചെടികള്‍ക്ക് ലഭ്യമാകുന്ന (ംമലേൃ ീഹൌയഹല/മ്മശഹമയഹല) ഫോസ്ഫറസിന്‍റെ അളവിന്‍റെ അടിസ്ഥാനത്തിലാണ് ഫോസ്ഫറസ് (ഭാവഹം) വളം നല്‍കേണ്ടത്. 


  മേല്‍പ്പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തില്‍ താല്‍ക്കാലിക ഫെര്‍ട്ടിഗേഷന്‍ രീതി തയ്യാറാക്കിയിട്ടുണ്ട്. (പട്ടിക കാണുക). ഇവിടെ നല്‍കിയിരിക്കുന്ന ഷെഡ്യൂള്‍ എല്ലാ പോളിഹൗസുകളിലും ഒരുപോലെ പിന്‍തുടരാവുന്ന ഒന്നല്ല. വ്യത്യസ്ത പോളിഹൗസുകളില്‍ അതാതു സ്ഥലത്തെ മണ്ണിലെ പോഷകനിലവാരവും കൃഷി ചെയ്യുന്ന വിത്തിനവും അടിസ്ഥാനപ്പെടുത്തി അതാതു സാഹചര്യങ്ങള്‍ക്കനുസൃതമായി വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഫെര്‍ട്ടിഗേഷന്‍ നല്‍കുവാന്‍ പാടുള്ളൂ. 
വളം-100 ശതമാനം വെള്ളത്തില്‍ ലയിക്കുന്ന വളങ്ങള്‍ ഉപയോഗിക്കണം. 


ചെടികള്‍ക്ക് ലഭ്യമാകുന്ന (ംമലേൃ ീഹൌയഹല/മ്മശഹമയഹല) ഫോസ്ഫറസിന്‍റെ അളവിന്‍റെ അടിസ്ഥാനത്തിലാണ് ഫോസ്ഫറസ് (ഭാവഹം) വളം നല്‍കേണ്ടത്. 
സാധാരണ ഉപയോഗിക്കുന്ന വളങ്ങള്‍ - 19:19:19, 13:0:45, 12:61:0
വെള്ളത്തില്‍ ലയിക്കുന്ന വളങ്ങള്‍ 50 ീേ 100 ുുാ എന്ന അളവില്‍ ലയിപ്പിച്ച് ചെടികള്‍ക്ക് നല്‍കാവുന്നതാണ്.


ഗ്രീന്‍ഹൗസിലെ പ്രധാനമായ പച്ചക്കറികളുടെ പോഷക ക്രമീകരണം


1. വെള്ളരി


ഉയര്‍ന്ന തോതിലുള്ള വെളിച്ചം, ആര്‍ദ്രത, മണ്ണിലെ ഈര്‍പ്പം, ഊഷ്മാവ് എന്നിവ ചെടികള്‍ വേഗം വളരുവാന്‍ അനുയോജ്യമാണ്. ുഒ 5.5-6.8 ഉള്ള നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ വെള്ളരി പൊതുവേ 80 മുതല്‍ 90 ദിവസം വരെ വിളവെടുക്കാവുന്നതാണ്. ഇതിന്‍റെ ഫെര്‍ട്ടിഗേഷന്‍ 30 തവണയായി, അതായത് 3 ദിവസത്തില്‍ ഒരു തവണ എന്ന രീതിയില്‍ വിളയുടെ അവസാനം വരെ ചെയ്യാവുന്നതാണ്. 


2. വള്ളിപ്പയര്‍


വള്ളിപ്പയര്‍ പൊതുവേ ഉയര്‍ന്ന തോതിലുള്ള വെളിച്ചം, ആര്‍ദ്രത, മണ്ണിന്‍റെ ഈര്‍പ്പം, ഊഷ്മാവ് എന്നിവ ഇഷ്ടപ്പെടുന്നു. അനുകൂലമായ സാഹചര്യങ്ങളില്‍ വേഗത്തില്‍ വളരുകയും നല്ല വിളവ് നല്‍കുകയും ചെയ്യും. ുഒ 5.5-6.8 ഉള്ള നല്ല നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണ് ഉത്തമമാണ്. നട്ടുകഴിഞ്ഞ് 110 മുതല്‍ 120 ദിവസം വരെ വിളവെടുക്കാവുന്നതാണ്. ഫെര്‍ട്ടിഗേഷന്‍ 40 തവണ ആയി 3 ദിവസത്തില്‍ ഒരു തവണ എന്ന രീതിയില്‍ ചെയ്യാവുന്നതാണ്. 

3. ക്യാപ്സിക്കം


ക്യാപ്സിക്കത്തിന് വെള്ളരിക്ക് വിപരീതമായി ലെിശെശ്ലേ ലി്ശൃീിാലിേ ആവശ്യമാണ്. 18-210ഇ രാത്രി താപനില ഗുണമേന്മയുള്ള കായ്കള്‍ ലഭിക്കുന്നതിന് അനുകൂലമായിരിക്കും.  ുഒ 5.5-6.8 ഉള്ള നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് ക്യാപ്സിക്കം ഉല്‍പ്പാദനത്തിന് ഉത്തമമാണ്. 


4. തക്കാളി


ഇളം ചൂട് കാലാവസ്ഥയില്‍ വളരുന്ന വിളയാണ്. ഇതിന് രാത്രി കാലങ്ങളിലെ താപനില വളരെ പ്രധാനമാണ്. രാത്രി താപനില 18-220ഇ ഉം ശരാശരി പകല്‍ താപനില 320ഇ ഉം ആവശ്യമാണ്. താപനില 320ഇ യില്‍ കൂടുതല്‍ ആകുമ്പോള്‍ കായ്പിടിത്തം കുറയുന്നതാണ്. തക്കാളിക്ക് പൊതുവേ നേരിയ അമ്ലതയുള്ളതോ ന്യൂട്രലോ ആയ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് ആണ് ഉത്തമം. കേരളത്തില്‍ കൃഷി ചെയ്യുന്ന തക്കാളികളില്‍ ബാക്ടീരിയല്‍ വാട്ടം (വില്‍റ്റ്) ഒരു വലിയ പ്രശ്നം ആണ്. ഗ്രീന്‍ഹൗസിനായി ശുപാര്‍ശ ചെയ്യപ്പെട്ട ഹൈബ്രിഡ് തക്കാളികളില്‍ ഒന്നും തന്നെ ഈ രോഗത്തിന് എതിരെ പ്രതിരോധശേഷിയുള്ളതല്ല. ആയതിനാല്‍ രോഗാണുവിനെ നിയന്ത്രിക്കുന്ന മണ്ണിന്‍റെ ുഒ നെ ക്രമീകരിക്കുകയോ അല്ലെങ്കില്‍ പ്രതിരോധ ശേഷിയുള്ള ടീഹമിൗാ ീൃ്ൗാേ ചെടിയില്‍ ഗ്രാഫ്റ്റ് ചെയ്തോ നടാവുന്നതാണ്. 


5. വെണ്ട


ഉയര്‍ന്ന തോതിലുള്ള ആര്‍ദ്രത, മണ്ണിന്‍റെ ഈര്‍പ്പം, ഊഷ്മാവ് എന്നിവയില്‍ വെണ്ട നല്ല രീതിയില്‍ വളരുന്നതാണ്. ുഒ 5.5-6.8 ഉള്ള നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് ഉത്തമമാണ്. വേനല്‍ക്കാലങ്ങളില്‍ തുറസ്സായ  സ്ഥലത്ത് കൃഷി ചെയ്യുന്ന വെണ്ടയില്‍ വെള്ളീച്ച ആക്രമണവും അത് വഴി മൊസൈക് രോഗവും രൂക്ഷമാകുന്നതിനാല്‍ പോളിഹൗസില്‍ കൃഷി ചെയ്ത് നല്ല വിളവെടുക്കാവുന്നതാണ്. 


6. സൂക്ഷ്മ മൂലകങ്ങളും ദ്വിതീയ മൂലകങ്ങളും സൂക്ഷ്മ കൃഷിയില്‍


മണ്ണ് പരിശോധനയില്‍ ഏതെങ്കിലും സൂക്ഷ്മ മൂലകത്തിന്‍റെയോ ദ്വിതീയ മൂലകത്തിന്‍റെയോ ലഭ്യമായ രൂപത്തിന്‍റെ അളവില്‍ കുറവ് കണ്ടാല്‍ മാത്രം അവ നല്‍കുക. 
 സൂക്ഷ്മ മൂലകങ്ങളും ദ്വിതീയ മൂലകങ്ങളും ഫെര്‍ട്ടിഗേഷനോടൊപ്പമോ പത്രപോഷണം വഴിയോ നല്‍കാവുന്നതാണ്. ഇവയുടെ പ്രയോഗം ഈ രംഗത്തെ ഒരു സാങ്കേതിക വിദഗ്ധന്‍റെ ശുപാര്‍ശ അനുസരിച്ച് മാത്രം ചെയ്യേണ്ടതാണ്. 


ഹരിതഗൃഹം- സസ്യസംരക്ഷണം


പോളിഹൗസുകളില്‍ വിളകള്‍ വളര്‍ത്തുമ്പോള്‍ കീടരോഗ നിയന്ത്രണത്തിനായി സംയോജിത മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയാണ് അഭികാമ്യം. രോഗകീടബാധകള്‍ ഉണ്ടായതിനുശേഷം അവയ്ക്കുള്ള പരിഹാര മാര്‍ഗങ്ങള്‍ തേടുകയും ഉഗ്രവിഷവീര്യമുള്ള രാസവസ്തുക്കള്‍ പ്രയോഗിക്കുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നതിനേക്കാള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിലൂടെ രോഗകീടബാധകളെ ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. വിളകളെ സ്ഥിരമായും കൃത്യമായും നിരീക്ഷിക്കുകയും രോഗകീടബാധകള്‍ ആരംഭത്തില്‍ത്തന്നെ കണ്ടെത്തി നിയന്ത്രിക്കേണ്ടതും ആവശ്യമാണ്. സാധ്യമാകുന്നിടത്തോളം ജീവാണു/ജൈവനിയന്ത്രണ മാര്‍ഗങ്ങള്‍, മറ്റ് ദോഷരഹിത മാര്‍ഗങ്ങള്‍ അവലംബിക്കുകയും അനിവാര്യഘട്ടങ്ങളില്‍ മാത്രം രാസകീട കുമിള്‍നാശിനി പ്രയോഗം നടത്തേണ്ടതുമാണ്. 


കീടങ്ങളുടെ പ്രവേശനം തടയല്‍


പോളിഹൗസുകളില്‍ കീടങ്ങളുടെ പ്രവേശനം തടയുക എന്നതാണ് വിജയകരമായ കീടരോഗ നിയന്ത്രണത്തില്‍ ഒന്നാമത്തെ നടപടി. ഇന്‍സെക്റ്റ് പ്രൂഫ് നെറ്റുകള്‍ ഉപയോഗിക്കുക, പ്രവേശന കവാടത്തില്‍ ഡബിള്‍ ഡോര്‍ സ്ഥാപിക്കുക, എയര്‍ കര്‍ട്ടണ്‍ സ്ഥാപിക്കുക, പോളി ഹൗസിലേയ്ക്കുള്ള അന്യരുടെ പ്രവേശനം നിയന്ത്രിക്കുക എന്നീ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിലൂടെ അത് സാധ്യമാക്കാവുന്നതാണ്.


  പോളിഹൗസുകള്‍ നിര്‍മിക്കുമ്പോള്‍ തന്നെ കീടങ്ങളുടെ പ്രവേശനം തടയാനായി കുറ്റമറ്റ രീതിയില്‍ നിര്‍മിക്കുവാന്‍ ശ്രദ്ധിക്കുക. പോളിഹൗസ് നിര്‍മാണത്തിന് ശിലെരേ ുൃീീള നെറ്റുകള്‍ സ്ഥാപിക്കുന്നത് നിര്‍മാണ ചെലവ് വര്‍ധിപ്പിക്കുന്നു. എങ്കിലും കീടബാധയെ ചെറുക്കുവാനും കുറയ്ക്കുവാനും വായുസഞ്ചാരം മെച്ചപ്പെടുത്തുവാനും സഹായിക്കും. വെന്‍റിലേഷനുകളിലും പോളിഹൗസിനുള്ളിലേക്ക് കടക്കുന്ന ഭാഗങ്ങളിലും ഇന്‍സെക്ട് പ്രൂഫ് നെറ്റുകള്‍ സ്ഥാപിക്കുക. പോളിഹൗസില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന മിക്ക കീടങ്ങളും വലിപ്പത്തില്‍ തീരെ ചെറുതും പറക്കുന്നതും വായുവില്‍ക്കൂടി പോളിഹൗസിനുള്ളില്‍ പ്രവേശിക്കുന്നതും ആയതിനാല്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഇഴ അകലത്തോടുകൂടിയ വലകള്‍ മാത്രമേ ഉപയോഗിക്കാവൂ. തീരെ കുറഞ്ഞ കണ്ണി അകലമുള്ള നെറ്റുകള്‍ കീടങ്ങളെ ഒഴിവാക്കുവാന്‍ സഹായിക്കുമെങ്കിലും വായുസഞ്ചാരം കുറയ്ക്കും എന്നതിനാല്‍ കൃത്യമായ അളവിലുള്ള നെറ്റുകള്‍ മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ. കൂടാതെ പോളി ഹൗസിന്‍റെ ഷീറ്റിലോ ഇന്‍സെക്റ്റ് നെറ്റിലോ കീറി ഉണ്ടാകുന്ന വിടവുകളിലൂടെയും കീടങ്ങള്‍ പ്രവേശിക്കാവുന്നതിനാല്‍ സമയാസമയം  കേടുപാടുകള്‍ തീര്‍ത്ത് കീടങ്ങളുടെ പ്രവേശനം തടയേണ്ടതാണ്. 


  പോളിഹൗസിന്‍റെ പ്രവേശനവാതില്‍ തുറക്കുമ്പോള്‍ അതില്‍ക്കൂടി കീടങ്ങളും രോഗാണുക്കളും ഉള്ളില്‍ പ്രവേശിക്കുന്നു. അതുപോലെ തന്നെ പുറത്തുനിന്ന് പോളിഹൗസിനുള്ളില്‍ കടക്കുന്ന ആളുടെ ശരീരം/വസ്ത്രം എന്നിവയിലും, ഉള്ളിലേക്ക് കൊണ്ടുവരുന്ന പണി ആയുധം ഉപകരണങ്ങള്‍ എന്നിവയിലും പറ്റിപ്പിടിച്ച് കീടങ്ങളും രോഗാണുക്കളും ഉള്ളിലേക്ക് പ്രവേശിക്കുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ പോളിഹൗസിനുള്ളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, ആയുധങ്ങള്‍ എന്നിവ കഴിയുന്നതും പോളിഹൗസിന് വെളിയില്‍ ഉപയോഗിക്കരുത്.


  ഇരട്ട വാതില്‍ സ്ഥാപിക്കുന്നതിലൂടെ ഇത്തരത്തിലുള്ള കീടങ്ങളുടെ പ്രവേശനം വളരെ അധികം കുറയ്ക്കാവുന്നതാണ്. 
  അണുനാശക ലായനിയില്‍ കഴുകിയതിനുശേഷം മാത്രം അകത്ത് പ്രവേശിക്കുക. അതോടൊപ്പം ഇന്‍സെക്ട് പ്രൂഫ് നെറ്റിലെ പൊടി പറ്റിപ്പിടിച്ച് വായുസഞ്ചാരം കുറയുവാന്‍ സാധ്യതയുള്ളതിനാല്‍ യഥാസമയം നെറ്റുകള്‍ വൃത്തിയാക്കി വായുസഞ്ചാരം ഉറപ്പ് വരുത്തേണ്ടതാണ്.


പോളിഹൗസും പരിസരവും വൃത്തിയായി സൂക്ഷിക്കല്‍ 


 പോളിഹൗസിന്‍റെ പരിസരത്ത് കളകള്‍ വളരുവാന്‍ അനുവദിക്കാതിരിക്കുക. പോളിഹൗസിനോട് തൊട്ടടുത്ത് മറ്റ് വിളകള്‍ കൃഷി ചെയ്യാതിരിക്കുക, പോളിഹൗസിനുള്ളില്‍ വിളകള്‍ കൃഷി ചെയ്യുമ്പോഴും ഇടവഴികളില്‍ കളകള്‍ വളരുവാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഈ ചെടികള്‍ കീടങ്ങള്‍ക്ക് ഇടത്താവളമായി മാറുവാന്‍ സാധ്യതയുണ്ട്. നടീല്‍ വസ്തുക്കളിലൂടെ വിളകളില്‍ ഗുരുതരമായ കീടരോഗബാധ ഉണ്ടാകുവാനും അതിലൂടെ പൂര്‍ണ്ണ വിളനാശം സംഭവിക്കുവാനും സാധ്യതയുണ്ട്. ആയതിനാല്‍ പൂര്‍ണ്ണമായും രോഗകീട വിമുക്തമായ നടീല്‍ വസ്തുക്കള്‍/ചെടികള്‍ മാത്രമേ പോളിഹൗസിനുള്ളില്‍ ഉപയോഗിക്കാവൂ. പോളിഹൗസിനുള്ളില്‍ പുതിയ ചെടിയെ പ്രവേശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നിശ്ചിത ദിവസം അവയെ മറ്റൊരു സ്ഥലത്ത് സൂക്ഷിച്ച്, നിരീക്ഷിച്ച് കീടരോഗവിമുക്തമാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം പോളിഹൗസിനുള്ളില്‍ നടുവാന്‍ ഉപയോഗിക്കുക.


  പോളിഹൗസിനുള്ളില്‍ വിളയുടെ അവശിഷ്ടങ്ങളോ, ഇലകളോ, മറ്റ് ചപ്പുചവറുകളോ ഉണ്ടെങ്കില്‍ അവ കൃത്യമായി നീക്കം ചെയ്ത് രോഗകീടങ്ങള്‍ വളരുവാനുള്ള സാഹചര്യം ഒഴിവാക്കുക. 


സ്കൗട്ടിംഗ് (നടന്ന് നിരീക്ഷണം)


 സ്കൗട്ടിംഗിലൂടെ (നടന്ന് നിരീക്ഷണം) കീടബാധ നേരത്തേ കണ്ടെത്തുക എന്നത് വിജയകരമായ കീടനിയന്ത്രണത്തിന് ഏറെ ആവശ്യമാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ പോളിഹൗസിനുള്ളില്‍ നില്‍ക്കുന്ന ആകെ ചെടികളുടെ എണ്ണത്തില്‍ കുറഞ്ഞത് 5 മുതല്‍ 10 ശതമാനം വരെയുള്ളവ പരിശോധിച്ച് കീടരോഗ ബാധകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക. ഇതിനായി പോളിഹൗസിനുള്ളിലൂടെ നടന്ന് ചെടിയുടെ ഇലയുടെ മുകള്‍-താഴ് വശങ്ങള്‍, മുകുളങ്ങള്‍, പൂമൊട്ടുകള്‍, കായ്കള്‍ എന്നിവയില്‍ കീടരോഗ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുക. വ്യത്യസ്തമായ ലക്ഷണങ്ങള്‍ കാണുന്ന ചെടികള്‍ പ്രത്യേകം ശ്രദ്ധിക്കുക. കീടരോഗബാധകള്‍ ഒറ്റപ്പെട്ട ഭാഗങ്ങളില്‍ ആരംഭിക്കുന്നതായി കാണുമ്പോള്‍ തന്നെ ശരിയായ രീതിയില്‍ നിയന്ത്രിച്ചില്ലാ എന്നുണ്ടെങ്കില്‍ അത് വളരെ വേഗം മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു.
  പല കീടങ്ങളും നഗ്നനേത്രങ്ങള്‍ക്ക് കാണാവുന്നതിലും ചെറുതായതിനാല്‍ 10ഃ മുതല്‍ 20ഃ വരെയുള്ള ലെന്‍സ് നിരീക്ഷണത്തിനായി കരുതേണ്ടതാണ്. സാധാരണ കാര്‍ഷിക പ്രവര്‍ത്തികളായിട്ടുള്ള പ്രൂണിംഗ്, ട്രെയിനിംഗ്, വള്ളി അടര്‍ത്തല്‍, വിളവെടുപ്പ് എന്നിവ ചെയ്യുമ്പോഴും ചെടിയില്‍ കീടങ്ങളുടെ സാന്നിധ്യം ഉണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്. 

കള്‍ച്ചറല്‍ പ്രാക്ടീസസ്


പോളിഹൗസുകള്‍ക്കുള്ളിലും പരിസരത്തും കളകളെ നിയന്ത്രിക്കുക. 

ഒരേസമയം ഒന്നിലധികം വിളകള്‍ കൃഷിചെയ്യുന്നത് പരമാവധി ഒഴിവാക്കുക.

 വിത്തുകള്‍, നടീല്‍ വസ്തുക്കള്‍, മാധ്യമങ്ങള്‍, വളങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ പൂര്‍ണ്ണമായും കീടരോഗമുക്തമാണെന്ന് ഉറപ്പുവരുത്തുക.

കീടരോഗ ബാധയുള്ള സസ്യങ്ങളെയോ സസ്യഭാഗങ്ങളെയോ കൃത്യമായി കണ്ടെത്തി വേര്‍പെടുത്തി നശിപ്പിക്കുക.


സസ്യങ്ങളുടെ താഴ് ഭാഗങ്ങളില്‍ വിളവെടുപ്പ് കഴിഞ്ഞതിനുശേഷം ആ ഭാഗങ്ങള്‍ നീക്കം ചെയ്യുന്നത് മണ്ഡരികള്‍, വെള്ളീച്ചകള്‍, ലീഫ് മൈനര്‍ എന്നിവയുടെ ആക്രമണം കുറയ്ക്കാന്‍ സഹായിക്കുന്നു.

ഏഫിഡുകള്‍, മീലിമൂട്ടകള്‍ എന്നിവയുടെ ആക്രമണം വിളയുടെ അഗ്രഭാഗത്ത് മാത്രം ഉണ്ടാകുന്നതിനാല്‍ ബാധിച്ച ചെടിയുടെ അഗ്രഭാഗങ്ങള്‍ മുറിച്ച് ഒരു ുീഹ്യവേലില കവറിനുള്ളിലാക്കി ഹരിതഗൃഹത്തിന് പുറത്തേക്ക് നീക്കി നശിപ്പിച്ചു കളയുന്നത് കീടനിയന്ത്രണത്തിന് സഹായകമായിരിക്കും. 

ജൈവകീട-രോഗ നിയന്ത്രണം


പോളിഹൗസുകളിലെ കൃഷിയില്‍ കീടരോഗനാശിനികള്‍ക്ക് പകരം വിജയകരമായി ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് ജൈവനിയന്ത്രണം. വിജയകരമായി ജൈവനിയന്ത്രണം സാധ്യമാക്കുന്നതിന് തുടര്‍ച്ചയായി, ക്രമമായ രീതിയില്‍ സൂക്ഷ്മമായ നിരീക്ഷണം, കീടങ്ങളെ കൃത്യമായി തിരിച്ചറിയല്‍, രോഗകീടങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണ, ജൈവനിയന്ത്രണത്തിന് ഉപയോഗിക്കുന്ന ജീവാണുവിനെക്കുറിച്ചുള്ള  വ്യക്തമായ അറിവ് എന്നിവ ഏറെ പ്രധാനമാണ്. അതോടൊപ്പം തന്നെ അനുയോജ്യമായിട്ടുള്ള ജീവാണുവിനെ തിരഞ്ഞെടുത്ത് അനുയോജ്യമായ സമയത്ത് പ്രയോഗിക്കുക എന്നത് പ്രാധാന്യം അര്‍ഹിക്കുന്നു. കീടങ്ങളെ പൂര്‍ണ്ണമായി ഇല്ലായ്മ ചെയ്യുക എന്നതല്ല ജൈവകീടനിയന്ത്രണത്തിന്‍റെ ആത്യന്തിക ലക്ഷ്യം എന്നത് നമ്മള്‍ മനസ്സിലാക്കേണ്ടതാണ്. 


 രോഗകീടങ്ങളുടെ സാന്നിദ്ധ്യം നേരിയ തോതിലോ, താഴ്ന്ന തോതിലോ, കാണുമ്പോള്‍ത്തന്നെ ജീവാണുക്കളെ ഉപയോഗിച്ച് അവയെ നിയന്ത്രിക്കുന്നത് കീടരോഗബാധയാല്‍ ഉള്ള വിളനാശം തടയുന്നതിന് സഹായിക്കും.

 

  •  ജീവാണു കീടനാശിനികള്‍

പോളിഹൗസിനുള്ളിലെ കീടരോഗനിയന്ത്രണത്തിനായി ജീവാണുകള്‍ക്കൊപ്പം പ്രയോഗിക്കുന്നതിനായി പരാദങ്ങളായ കീടങ്ങളേയും മണ്ഡരികളേയും (ജൃലറമീൃേെ & ജമൃമശെലേെ) വിവിധ ഏജന്‍സികള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. പോളിഹൗസിനുള്ളില്‍ ജൈവനിയന്ത്രണം നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ ജൈവ നിയന്ത്രണത്തിനായുള്ള ജീവാണുക്കള്‍/മിത്രകീടങ്ങള്‍/പരാദങ്ങള്‍ എന്നിവയെക്കുറിച്ച് വ്യക്തമായി വിവരം തരാന്‍ കഴിയുന്ന സാങ്കേതിക വിദഗ്ധരില്‍നിന്ന് ഓരോ ജീവാണു പരാദങ്ങള്‍ക്കുള്ള അനുകൂലമായ പരിസ്ഥിതികള്‍, ഉപയോഗിക്കാവുന്ന ജീവാണു ശുപാര്‍ശ ചെയ്തിട്ടുള്ള അളവ്, അവ ഉപയോഗിക്കേണ്ട ഇടവേള തുടങ്ങി എല്ലാ വിവരങ്ങളും അടങ്ങിയ ശുപാര്‍ശ സ്വീകരിക്കേണ്ടതാണ്. ജൈവനിയന്ത്രണത്തിനായി ഉപയോഗിക്കുന്ന ജീവാണുക്കളുടെ എണ്ണം/ഗുണനിലവാരം ജൈവവിതരണം ചെയ്യുന്ന ഉറവിടത്തിനനുസരിച്ച് വ്യത്യസ്തമായിരിക്കും. ജൈവകീടരോഗ നിയന്ത്രണത്തിന്‍റെ വിജയം പ്രധാനമായും അന്തരീക്ഷം, താപം, ഈര്‍പ്പം, വായുസഞ്ചാരം തുടങ്ങിയ പരിസ്ഥിതി സാഹചര്യങ്ങള്‍ കണക്കിലെടുത്തുള്ള കൃത്യതയോടുകൂടിയ ജൈവ നിയന്ത്രണമാര്‍ഗത്തിന്‍റെ തിരഞ്ഞെടുപ്പും പ്രയോഗരീതിയുമാണ്.


പലവിധ കെണികള്‍-കീടയിനങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക


1. വാഴപ്പഴക്കെണി/വാഴപ്പഴ- ശര്‍ക്കര-കീടനാശിനിമിശ്രിതം-പച്ചക്കറിയിലെ കായീച്ചകള്‍ക്കെതിരെ
2. പ്രോട്ടീന്‍ ഹൈഡ്രോളിസേറ്റ്-കീടനാശിനിമിശ്രിതം-ശലഭങ്ങള്‍, വണ്ടുകള്‍, ഈച്ചകള്‍ക്കെതിരെ
3. ക്യുല്യൂര്‍, മൈലോല്യൂര്‍-വെള്ളരിവര്‍ഗ കായീച്ചകള്‍ക്കെതിരെ
4. ഡാക്ല്യൂര്‍/ഹെലില്യുര്‍-പട്ടാളപ്പുഴു-പച്ചപ്പുഴുക്കള്‍ക്കെതിരെ-പച്ചക്കറികള്‍
5. കോസ്മോല്യൂര്‍റോ-വാഴ മാണവണ്ടുകള്‍ക്കെതിരെ
6. എര്‍വിറ്റ്ല്യൂര്‍-വഴുതനയുടെ കായ്-തണ്ട് തുരപ്പനെതിരെ
7. കീടബാധയ്ക്കെതിരെ മുന്‍കരുതലായി ജൈവജന്യ കീടനാശിനികള്‍ തിരഞ്ഞെടുത്ത് ഉപയോഗിക്കുന്നത് കീടബാധ വളരെ കുറയ്ക്കുന്നതാണ്.


ഇലതീനിപ്പുഴുക്കള്‍, ഇലചുരുട്ടിപ്പുഴുക്കള്‍, കായ്തുരപ്പന്‍ പുഴുക്കള്‍ക്കെതിരെ കീടവികര്‍ഷക പദാര്‍ത്ഥങ്ങളുടെ പ്രയോഗം-വേപ്പിന്‍കുരു സത്ത് ലായനി 3-5% (30-50ഗ്രാം /1 ലിറ്റര്‍ വെള്ളത്തില്‍)


നീര് വലിച്ചുകുടിക്കുന്ന പച്ചതുള്ളന്‍, വെള്ളീച്ചകള്‍, മുഞ്ഞകള്‍, ചിത്രപ്രാണികള്‍ക്കെതിരെ-വേപ്പെണ്ണ സോപ്പ്മിശ്രിതം 1% (10 മില്ലി വേപ്പെണ്ണ+5 ഗ്രാം സോപ്പ്/1 ലിറ്റര്‍ വെള്ളത്തില്‍)


ചാഴി വര്‍ഗങ്ങള്‍ക്കെതിരെ-പുകയിലക്കഷായം, വെളുത്തുള്ളി+സോപ്പ് മിശ്രിതം (50ഗ്രാം+5ഗ്രാം/1 ലിറ്റര്‍ വെള്ളത്തില്‍)


ശല്‍ക്ക കീടങ്ങള്‍, മീലിമുട്ടകള്‍ക്കെതിരെ-മണ്ണെണ്ണസോപ്പ് മിശ്രിതം (25 മില്ലി മണ്ണെണ്ണ+5ഗ്രാം സോപ്പ് ഒരു ലിറ്റര്‍ വെള്ളത്തില്‍) മീനെണ്ണ സോപ്പ് മിശ്രിതം (50ഗ്രാം/1 ലിറ്റര്‍ വെള്ളം).


കീടബാധയുടെ ആരംഭദശയില്‍ ചെയ്യേണ്ടത്

 

  • മുട്ടക്കൂട്ടങ്ങള്‍, പുഴുക്കൂട്ടങ്ങള്‍, വലിയ പുഴുക്കള്‍, വണ്ടുകള്‍ തുടങ്ങിയ കീടദശകളെയും ആക്രമിക്കപ്പെട്ട സസ്യഭാഗങ്ങളെയും തുടക്കത്തില്‍തന്നെ കൈകൊണ്ടു നശിപ്പിക്കുകയോ, വല വീശിപ്പിടിപ്പിക്കുകയോ, മുറിച്ചു മാറ്റുകയോ ചെയ്ത് നശിപ്പിക്കുക.

 

  • കീടബാധയുള്ള ഭാഗങ്ങളില്‍ അനുവര്‍ത്തിക്കാവുന്ന ഭൗതിക വസ്തുക്കളുടെ പ്രയോഗം-ചൂട് ചാരം, ചുട്ടെടുത്തു ഉണക്കി പൊടിച്ച മണ്‍തരികള്‍, അരിച്ച മണല്‍ത്തരി, സിലിക്കാപൊടി നേര്‍ത്ത കുമ്മായപ്പൊടി, കരിപ്പൊടി തുടങ്ങിയവ ഒരുപോലെ വിതറിയാല്‍ പല കീടദശകളേയും നശിപ്പിക്കാനുതകുന്നതാണ്.

 

  • സൂക്ഷ്മജീവികളായ വൈറസുകള്‍, ബാക്ടീരിയകള്‍, കുമിളുകള്‍ തുടങ്ങിയ ജൈവകീടനാശിനികളുടെ ആസൂത്രിത പ്രയോഗം-ബി.ടി. രൂപികകള്‍, മെറ്റാറൈസിയം, ബ്യൂവേറിയ, വെര്‍ട്ടിസീലിയം തുടങ്ങിയ കുമിള്‍ രൂപികകള്‍, കീടരോഗ-വൈറസ് രൂപികകള്‍ എന്നിവകള്‍ ഈര്‍പ്പമുള്ള സമയത്തും സൂര്യതാപം കുറഞ്ഞ സമയങ്ങളില്‍ പ്രയോഗിക്കുന്നത് ഫലപ്രദമാണ്.

 

  • വേപ്പടിസ്ഥാനത്തിലുള്ള സസ്യജന്യ കീടനാശിനികളുടെയോ കീടങ്ങള്‍ക്കു രോഗമുണ്ടാക്കി അവയെ നശിപ്പിക്കുന്ന ജീവാണുക്കളുടെ ആസൂത്രിതമായ ഉപയോഗം സുസ്ഥിരമായ ജൈവകൃഷിക്ക് അനുയോജ്യമാണ്.

 

  • പരിസരശുചിത്വവും സസ്യ അവശിഷ്ട നിര്‍മാര്‍ജ്ജനവും: കൃഷിയ്ക്ക് മുമ്പും പിമ്പും ഇടവേളകളിലും അനുവര്‍ത്തിക്കാവുന്ന  സംയോജിതമായ സസ്യാവശിഷ്ട നിര്‍മാര്‍ജ്ജനവും അവയുടെ ജൈവ പുനര്‍ വിനിയോഗവും കീടരോഗബാധയുടെ രൂക്ഷതയും തുടര്‍വ്യാപനവും കുറയ്ക്കുന്നു.

 

  • കീടരോഗബാധയില്ലാത്ത വിത്തുകളുടെയും നടീല്‍ വസ്തുക്കളുടെയും ശരിയായ തിരഞ്ഞെടുപ്പും ഉപയോഗവും കീടരോഗബാധയേല്‍ക്കാത്ത വിധത്തിലുള്ള സംരക്ഷണവും

പച്ചക്കറി വിളകളിലെ കീടനിയന്ത്രണം-സുരക്ഷിത മാര്‍ഗങ്ങള്‍


പച്ചക്കറി വിളകളില്‍ കീടങ്ങളുടെ ശല്യം മൂലം ഒട്ടേറെ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നുണ്ട്. കീടങ്ങളുടെ ആക്രമണംമൂലം രണ്ടു തരത്തിലുള്ള ദോഷങ്ങളാണ് വിളകള്‍ക്ക് ഉണ്ടാകുന്നത്.


1. ചെടിയിലും കായ്കളിലും നേരിട്ട് നാശം വരുത്തുന്നതു കൊണ്ടുള്ള ഭൗതിക നഷ്ടങ്ങള്‍
2. വൈറസ് രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു രോഗങ്ങള്‍ കീടങ്ങള്‍ പരത്തുന്നതുവഴി ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍.
ഓരോ പ്രദേശത്തെയും മണ്ണിനും കാലാവസ്ഥയ്ക്കും ഇണങ്ങി, കാലാകാലങ്ങളായി കൃഷിചെയ്തു പോരുന്ന ഉല്‍പ്പാദനക്ഷമതയുള്ള നാടന്‍പച്ചക്കറി ഇനങ്ങള്‍ക്കു പൊതുവെ രോഗ-കീടപ്രതിരോധശേഷി ഉണ്ടാകും. ഇത്തരം ഇനങ്ങള്‍ കൃഷി ചെയ്യുകയും, സംയോജിത മാര്‍ഗങ്ങള്‍ അവലംബിച്ച് കീടനിയന്ത്രണം പ്രാവര്‍ത്തികമാക്കുകയുമാണ് വേണ്ടത്. എന്നാല്‍ ഈ ഇനങ്ങള്‍ തുറന്ന കൃഷിക്കാണ് കൂടുതല്‍ അനുയോജ്യം.


സുരക്ഷിത പച്ചക്കറി ഉല്‍പ്പാദനത്തിനു പച്ചക്കറി വിളകളിലെ കീടനിയന്ത്രണത്തിനായി പൊതുവെ താഴെ പറയുന്ന തത്വങ്ങള്‍ അടിസ്ഥാനമാക്കാവുന്നതാണ്.


1. കൃത്യമായ കീടനിയന്ത്രണ മാര്‍ഗങ്ങള്‍ ആവശ്യമില്ലാത്ത പ്രകൃതി നിയന്ത്രണങ്ങള്‍ക്കു വിധേയമായ പ്രകൃതികൃഷി
തുറന്ന കൃഷിയില്‍ പ്രകൃതി നിയമം അനുസരിച്ച്, ജീവജാലങ്ങള്‍ അവ തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന നിയന്ത്രണ പ്രക്രിയയാണിത്. ഒരു കീടവും ക്രമാതീതമായി വര്‍ധിക്കാതെ പ്രകൃതിതന്നെ മാര്‍ഗങ്ങള്‍ അവലംബിക്കും. പ്രകൃതി നിയന്ത്രിത കൃഷിയില്‍ ജൈവനിയന്ത്രണ മാര്‍ഗങ്ങള്‍ മാത്രം അവലംബിക്കുന്നു. ഇവിടെ വിളവ് സാമാന്യമായിരിക്കുമെന്നു മാത്രം.


2. കീടബാധ കുറയ്ക്കുവാനുള്ള പാരിസ്ഥിതിക പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്കരിച്ച് ചെയ്യുന്ന ഭാഗിക പ്രകൃതികൃഷി
ഇവിടെ കീടബാധ ഒഴിവാക്കാനുള്ള പ്രതിരോധമാര്‍ഗങ്ങള്‍ കൈക്കൊള്ളുകയാണ് അനുപേക്ഷണീയ മാര്‍ഗം. ചെടികളുടെ വളര്‍ച്ചയും കീടങ്ങളുടെ ജീവിതചക്രവും കാലാവസ്ഥയും തമ്മിലുള്ള ബന്ധങ്ങള്‍ മനസിലാക്കി, അനുയോജ്യമായ കാര്‍ഷികമുറകള്‍/ വൃത്തികള്‍ നടത്തുക, രോഗകീടബാധയേല്‍ക്കാത്ത പ്രതിരോധ ശക്തിയുള്ള വിത്തും ചെടികളും കൃഷി ചെയ്യുകയാണ് സംരക്ഷിതകൃഷിക്ക് കൂടുതല്‍ ലാഭകരം. കീടനിയന്ത്രണം സംബന്ധിച്ചുള്ള നിയന്ത്രിതമാര്‍ഗങ്ങള്‍ കര്‍ശനമായി നടപ്പിലാക്കിയുള്ള കൃഷിരീതികള്‍ അനുവര്‍ത്തിക്കുക എന്നിവ ഇവിടെ പ്രസക്തമാണ്.


3. ചെടികളില്‍ കീടബാധ കുറയ്ക്കുവാനുള്ള പ്രതിരോധ തന്ത്രങ്ങള്‍ ആസ്പദമാക്കിയുള്ള വാണിജ്യ കൃഷിരീതികള്‍
കീടരോഗ അതിജീവനശേഷിയുള്ള ഇനങ്ങള്‍ കൃഷി ചെയ്യുക. സന്തുലിതമായ വളപ്രയോഗ മാര്‍ഗങ്ങള്‍ അനുവര്‍ത്തിക്കുക. കീടബാധ ഒഴിവാക്കുവാനുള്ള പ്രതിരോധമാര്‍ഗങ്ങള്‍ അവലംബിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഇതില്‍ ഊന്നല്‍ കൊടുക്കുന്നത്. മണ്ണിനും മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും അപകടകരമായ രാസവസ്തുക്കളും കീടനാശിനികളും ഒഴിവാക്കിക്കൊണ്ട്, ജൈവനിയന്ത്രണ മാര്‍ഗങ്ങളും അനുയോജ്യമായ കൃഷിരീതികളും അവലംബിക്കുക എന്ന സുരക്ഷിതമായ മാര്‍ഗം (ഏീീറ അഴൃശരൗഹൗൃമേഹ ജൃമരശേരലഏഅജെ) സംരക്ഷിതകൃഷിയില്‍ ഏഅജയ്ക്ക് ഉയര്‍ന്ന സ്ഥാനമാണുള്ളത്.

 

  • പച്ചക്കറി വിളകളിലെ സംയോജിത കീടനിയന്ത്രണം

പച്ചക്കറികള്‍ സംരക്ഷിതകൃഷിയിലൂടെ ചെയ്യുമ്പോള്‍ പ്രധാനമായും നാലുതരത്തിലുള്ള നിയന്ത്രണ മാര്‍ഗങ്ങള്‍ അലവംബിക്കാവുന്നതാണ്.


1. കാര്‍ഷികമുറകളുടെ അനുനയപ്രയോഗങ്ങള്‍ (ഈഹൗൃമേഹ ാലവേീറെ & അഴൃീലേരവിശൂൗലെ).
2. ഭൗതിക/കായിക/യാന്ത്രിക മാര്‍ഗങ്ങള്‍ (ജവ്യശെരമഹ & ങലരവമിശരമഹ ാലവേീറെ).
3. ജൈവനിയന്ത്രണ മാര്‍ഗങ്ങള്‍ (ആശീ രീിൃീഹേ ാലവേീറെ).
4. സുരക്ഷിതമായ കീടനാശിനിപ്രയോഗം (ടമളല & ടലരൗൃല ൗലെ ീള ുലശെേരശറലെ, ശോശിഴ മിറ ാലവേീറെ ീള മുുഹശരമശേീിെ).


കാര്‍ഷികമുറകള്‍ വഴിയും, ഭൗതിക, യാന്ത്രിക, ജൈവനിയന്ത്രണ മാര്‍ഗങ്ങളിലുമായി നിയന്ത്രിക്കാന്‍ കഴിയാത്ത ഗുരുതരമായ രോഗകീടബാധ ഉണ്ടെങ്കില്‍ മാത്രമേ രാസകീട-കുമിള്‍ നാശിനികള്‍ ഉപയോഗിക്കാവൂ. രാസകീടകുമിള്‍നാശിനികള്‍ ഉപയോഗിക്കുന്നുവെങ്കില്‍ തന്നെ, പച്ച-നീല നിറത്തിലുള്ള ലേബല്‍ ഉള്ളവ മാത്രമേ ഉപയോഗിക്കാവൂ എന്നും ഓര്‍ക്കുക. അടിയന്തിര ഘട്ടങ്ങളില്‍ മാത്രം മഞ്ഞലേബലുള്ള കീടനാശിനികള്‍ വിദഗ്ധരുടെ ഉപദേശം നേടിയതിനുശേഷം ആവശ്യാനുസരണം മാത്രം ഉപയോഗിക്കുക. ചുവന്ന നിറത്തില്‍ ലേബലുള്ള അതിമാരക കീടനാശിനികള്‍ ഒരു കാരണവശാലും പഴം-പച്ചക്കറി-ധാന്യവര്‍ഗ കൃഷികളില്‍ ഉപയോഗിക്കാതിരിക്കുക. ഇതു തുറന്ന കൃഷിയിലും സംരക്ഷിതകൃഷിയിലും അനുവര്‍ത്തിക്കേണ്ടത്.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6232501