കാര്‍ഷികവിപണികള്‍ക്ക്‌ ധനസഹായം


കൃഷി വകുപ്പ്‌ ഈ സാമ്പത്തിക വര്‍ഷം നാടന്‍ കാര്‍ഷിക ഉത്‌പന്നങ്ങളുടെ വിപണനം ശക്തിപ്പെടുത്തുന്നതിനു വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു.


കര്‍ഷക മാര്‍ക്കറ്റുകള്‍ക്ക്‌ ധനസഹായം: നിലവിലുള്ള കര്‍ഷക മാര്‍ക്കറ്റുകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിന്‌ 50 ശതമാനം സബ്‌സിഡി നല്‍കും. പരമാവധി 10 ലക്ഷമാണ്‌ ഒരു മാര്‍ക്കറ്റിനു നല്‍കുന്നത്‌. ഇതു പ്രകാരം കോള്‍ഡ്‌ സ്റ്റോറേജ്‌, ലേലം നടത്തുന്നതിനുള്ള പ്ലാറ്റ്‌ഫോം, ഷെഡ്‌, ത്രാസ്‌, കമ്പ്യൂട്ടര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താം. സംഘമൈത്രി, ബ്ലോക്ക്‌ലെവല്‍ മാര്‍ക്കറ്റ്‌ എന്നിവര്‍ക്ക്‌ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ഇത്തരം മാര്‍ക്കറ്റുകളില്‍ കര്‍ഷകര്‍ക്ക്‌ അവരുടെ ഉത്‌പന്നങ്ങള്‍ നേരിട്ട്‌ ലേലം ചെയ്യുന്നതിനും വില്‌പന നടത്തുന്നതിനും സംവിധാനം ഉണ്ടാക്കും. ഉപഭോക്താക്കള്‍ക്ക്‌ നേരിട്ട്‌ വിപണനം. വിഷവിമുക്തമായ പഴം, പച്ചക്കറി ഉത്‌പന്നങ്ങള്‍, ക്ലിനിങ്‌, ഗ്രേഡിങ്‌, പാക്കിങ്‌ എന്നിവ നടത്തി, 100 രൂപയുടെയും 50 രൂപയുടെയും കിറ്റുകളിലാക്കി റസിഡന്‍സ്‌ അസോസിയേഷന്‍ വഴി വില്‌പന നടത്തുന്നതിനും സഹായം നല്‍കും. ഒരു ക്ലസ്റ്ററിന്‌ പരമാവധി മൂന്നുലക്ഷം രൂപ വീതം 18 ക്ലസ്റ്റുകള്‍ക്കു സാമ്പത്തിക സഹായം നല്‍കും. പച്ചക്കറികള്‍, പരിസ്ഥിതി സൗഹൃദം പായ്‌ക്കറ്റുകളിലാക്കി ഉറവിടം വ്യക്തമാക്കുന്ന ലേബല്‍ സഹിതമാണ്‌ വില്‍പന നടത്തുന്നത്‌. പായ്‌ക്കിങ്‌, വില്‌പന എന്നിവയ്‌ക്കായി കുടുംബശ്രീ തുടങ്ങിയ ഏജന്‍സികളുടെ സഹായം പ്രയോജനപ്പെടുത്താം. തെരഞ്ഞെടുത്ത കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌.


കൂടുതല്‍ വിവരങ്ങള്‍ക്ക്‌ അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.


കൂടുതല്‍ വാര്‍ത്തകള്‍






karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6235145