റബ്ബറിന്റെ രോഗനിര്‍ണ്ണയത്തിന്‌ വാട്ട്‌സ്‌ആപ്പ്‌ 9496333117


റബ്ബര്‍മരങ്ങളെ ബാധിക്കുന്ന രോഗകീടങ്ങളുടെ പ്രതിവിധി അറിയാന്‍ വാട്ട്‌സ്‌ആപ്പിലൂടെ ബന്ധപ്പെടാം. റബ്ബറിനെ ബാധിക്കുന്ന എല്ലാവിധ രോഗ-കീടബാധകളും യഥാസമയം തിരിച്ചറിയുന്നതിനും പ്രതിവിധികള്‍ മനസ്സിലാക്കി തോട്ടങ്ങളില്‍ നടപ്പാക്കുന്നതിനുമാണ്‌ വാട്ട്‌സ്‌ആപ്പ്‌ സേവനം ലഭ്യമാക്കുന്നത്‌. റബ്ബര്‍മരങ്ങളെ ബാധിക്കുന്ന രോഗകീടങ്ങളെ തിരിച്ചറിയാന്‍ കര്‍ഷകര്‍ക്കു സ്വയം കഴിയുന്നില്ലെങ്കില്‍ രോഗവിവരങ്ങള്‍ ചിത്രങ്ങള്‍സഹിതം മൊബൈലില്‍ എടുത്ത്‌ വാട്ട്‌സ്‌ആപ്പിലൂടെ അയച്ചാല്‍ ഗവേഷണകേന്ദ്രത്തിലെ വിദഗ്‌ധര്‍ പ്രശ്‌നം തിരിച്ചറിഞ്ഞ്‌ പ്രതിവിധികള്‍ നിര്‍ദേശിക്കും. ഇതിനായുള്ള വാട്ട്‌സ്‌ആപ്പ്‌ മൊബൈല്‍ നമ്പര്‍ 9496333117 ആണ്‌. രോഗകീടങ്ങളെ തിരിച്ചറിയാന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ക്ലിനിക്കിന്റെ സേവനവും കര്‍ഷകര്‍ക്ക്‌ ഉപയോഗപ്പെടുത്താം. http://clinic.rubberboard.org.in എന്ന വെബ്‌സൈറ്റ്‌ വഴിയാണ്‌ പരസ്‌പരം ആശയവിനിമയത്തിനുതകുന്ന വിധത്തില്‍ ക്ലിനിക്ക്‌ പ്രവര്‍ത്തിക്കുന്നത്‌. ബോര്‍ഡിന്റെ www.rubberboard.org.in എന്ന വെബ്‌സൈറ്റ്‌ വഴിയും റബ്ബര്‍ ക്ലിനിക്കിലേക്കു പ്രവേശിക്കാം.
റബ്ബര്‍ബോര്‍ഡ്‌ കോള്‍സെന്റര്‍ നമ്പരായ 0481 2576622-ല്‍ (എല്ലാ പ്രവൃത്തിദിനങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ) വിളിച്ചാലും രോഗനിയന്ത്രണത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ ലഭിക്കുന്നതാണ്‌.


കൂടുതല്‍ വാര്‍ത്തകള്‍






karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6236403