റബ്ബര്‍ബോര്‍ഡില്‍ നിന്ന്‌ തൈകള്‍ ബുക്കു ചെയ്യാം


അടുത്ത വര്‍ഷം റബ്ബര്‍കൃഷി ചെയ്യാനാഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക്‌ റബ്ബര്‍ബോര്‍ഡ്‌ ഉത്‌പാദിപ്പിക്കുന്ന കപ്പുതൈകള്‍ ഇപ്പോള്‍ മുന്‍കൂട്ടി ബുക്കു ചെയ്യാം. റബ്ബര്‍ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ എരുമേലിയിലുള്ള കരിക്കാട്ടൂര്‍ സെന്‍ട്രല്‍ നഴ്‌സറിയില്‍നിന്നും കടയ്‌ക്കാമണ്‍ (പുനലൂര്‍), കാഞ്ഞിക്കുളം (പാലക്കാട്‌), മഞ്ചേരി, ഉളിക്കല്‍ (ശ്രീകണ്‌ഠാപുരം), ആലക്കോട്‌ (തളിപ്പറമ്പ്‌) എന്നിവിടങ്ങളിലെ റീജിയണല്‍ നഴ്‌സറികളില്‍ നിന്നും ആര്‍ആര്‍ഐഐ 105, 414, 417, 422, 430 എന്നീ ഇനങ്ങളില്‍പ്പെട്ട തൈകളാണ്‌ 2017 ഏപ്രില്‍ മാസം മുതല്‍ വിതരണം ചെയ്യുക. കപ്പുതൈ ഒന്നിന്‌ 75 രൂപയാണ്‌ വില. കപ്പുകള്‍ നഴ്‌സറികളില്‍ തിരിച്ചുകൊടുത്താല്‍ അഞ്ചു രൂപ നിരക്കില്‍ പണം തിരികെ ലഭിക്കും.


തൈകള്‍ ബുക്കു ചെയ്യുന്നതിനുള്ള അപേക്ഷകള്‍ റബ്ബര്‍ബോര്‍ഡിന്റെ വെബ്‌സൈറ്റായ www.rubberboard.org.in -ലും ബോര്‍ഡിന്റെ റീജിയണല്‍ ഓഫീസുകളിലും ലഭ്യമാണ്‌. പൂരിപ്പിച്ച അപേക്ഷയോടൊപ്പം തൈ ഒന്നിന്‌ 20 രൂപ നിരക്കില്‍ റബ്ബര്‍ബോര്‍ഡിന്റെ റീജിയണല്‍ ഓഫീസുകളില്‍ പണമടച്ചുവേണം തൈകള്‍ ബുക്കു ചെയ്യാന്‍.


കരിക്കാട്ടൂര്‍ സെന്‍ട്രല്‍ നഴ്‌സറിയില്‍ നിന്ന്‌ തൈകള്‍ വാങ്ങുവാന്‍ താത്‌പര്യമുള്ളവര്‍ക്ക്‌ തുക റബ്ബര്‍ബോര്‍ഡിന്റെ റീജിയണല്‍ ഓഫീസുകളിലോ; റബ്ബര്‍ബോര്‍ഡ്‌ മുക്കട, എരുമേലി എന്ന പേരില്‍ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിന്റെ എരുമേലി ശാഖയിലുള്ള അക്കൗണ്ടിലോ (നമ്പര്‍- 67202922940, IFSC SBTR 0000105) അടയ്‌ക്കാവുന്നതാണ്‌.


കൂടുതല്‍ വിവരങ്ങള്‍ക്ക്‌ റബ്ബര്‍ബോര്‍ഡിന്റെ കോട്ടയത്തുള്ള കേന്ദ്ര ഓഫീസ്‌ (ഫോണ്‍- 0481 2301231, എക്‌സ്റ്റന്‍ഷന്‍- 323); കരിക്കാട്ടൂര്‍ സെന്‍ട്രല്‍ നഴ്‌സറി (ഫോണ്‍- 04828 245362) എന്നിവിടങ്ങളിലോ ബോര്‍ഡിന്റെ പുനലൂര്‍ (ഫോണ്‍- 0475 2222616), പാലക്കാട്‌ (ഫോണ്‍- 0491 2522802), മഞ്ചേരി (ഫോണ്‍- 0483 2767026), ശ്രീകണ്‌ഠാപുരം (ഫോണ്‍- 0460 2230700), തളിപ്പറമ്പ്‌ (ഫോണ്‍- 0460 2203037) എന്നീ റീജിയണല്‍ ഓഫീസുകളുമായോ ബന്ധപ്പെടുക.


കൂടുതല്‍ വാര്‍ത്തകള്‍






karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6232381