നെല്ലു കുത്താന്‍ പോര്‍ട്ടബിള്‍ റൈസ്‌ മില്‍


നെല്ലു കുത്താനിനി ദൂരെ പോകേണ്ട. പോര്‍ട്ടബിള്‍ അരിമില്‍ വികസിപ്പിച്ച്‌ പ്രശാന്ത്‌ ഗോലെയും ഹലസ്വാമിയും. മഹാരാഷ്‌ട്രയിലെ പൂനെ സ്വദേശിയായ പ്രശാന്ത്‌ ഗോലെ കര്‍ഷക സൗഹൃദയന്ത്ര നിര്‍മിതിയുടെ ഭാഗമായാണ്‌ ഇതു വികസിപ്പിച്ചത്‌. 


ഒരു മണിക്കൂറില്‍ നൂറ്റമ്പതു കിലോ നെല്ലുകുത്തുന്നതിനുള്ള ശേഷിയാണ്‌ ഈ യന്ത്രത്തിനുള്ളത്‌. നൂറ്റിപ്പത്തു കിലോ തൂക്കവും മൂന്നു എച്ച്‌പി കരുത്തുമുള്ള ഈ യന്ത്രത്തിന്റെ ഒരു മണിക്കൂര്‍ പ്രവര്‍ത്തനത്തിന്‌ മൂന്നു യൂണിറ്റ്‌ വൈദ്യുതി മാത്രമാണ്‌ ആവശ്യമായി വരുന്നത്‌. ഇതുവരെ ഇരുനൂറ്‌ യന്ത്രം വിറ്റുകഴിഞ്ഞു എന്നത്‌ ഇതിന്റെ സ്വീകാര്യതയുടെ തെളിവു തന്നെ. കര്‍ണാടക ഷിമോഗ സ്വദേശി ഹയര്‍ സെക്കന്‍ഡറി പഠനം കഴിഞ്ഞ്‌ സ്വന്തം പിതാവ്‌ ആരംഭിച്ച വ്യവസായശാല ഏറ്റെടുത്തപ്പോഴാണ്‌ കാര്‍ഷിക യന്ത്രനിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. 


ആയിരത്തോളം പച്ച അടയ്‌ക്ക ഒരു മണിക്കൂറില്‍ പൊളിക്കുന്ന യന്ത്രം നിര്‍മിച്ചായിരുന്നു പുതിയ മേഖലയിലേക്കുള്ള പ്രവേശനം. അതിനു ശേഷമാണ്‌ ചെറു അരിമില്‍ വികസിപ്പിക്കുന്നത്‌. ചൈനയില്‍ ഇത്തരം യന്ത്രങ്ങള്‍ നിലവിലുണ്ടെന്നറിഞ്ഞ്‌ അവിടെയെത്തി ഇവയുടെ പ്രവര്‍ത്തനം നേരിട്ടു കണ്ടു മനസിലാക്കിയതിനു ശേഷമാണ്‌ സ്വന്തം ഭാവന കൂടി ചേര്‍ത്ത്‌ ആദ്യ അരിമില്‍ വികസിപ്പിക്കുന്നത്‌. പ്രായോഗിക തലത്തില്‍ പരീക്ഷിച്ച്‌ വീണ്ടും മാറ്റങ്ങള്‍ വരുത്തിയാണ്‌ വിപണിയിലിറക്കുന്നത്‌. ഇന്നുള്ളതിനെക്കാല്‍ വില കുറച്ച്‌ കൂടുതല്‍ കര്‍ഷക സൗഹൃദയന്ത്രമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്‌ രണ്ടുപേരും. 


കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പ്രശാന്ത്‌ ഗോലെ-09404962803,    ഹല സ്വാമി: 09844373633.

 

(സി.ഡി. സുനീഷ്‌)


കൂടുതല്‍ വാര്‍ത്തകള്‍






karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6232406