കാര്‍ഷികരംഗം ഡോട്ട് കോമിന്റെ ആഭിമുഖ്യത്തില്‍ ചക്കമഹോത്സവത്തോടനുബന്ധിച്ച് ചക്ക ഉല്‍പ്പന്ന നിര്‍മാണത്തില്‍ പരിശീലന പരിപാടി നടത്തി. ജനുവരി 14-ന് ഗ്രീന്‍പാര്‍ക്ക് ഹോട്ടലില്‍ നടന്ന പരിശീലന പരിപാടിക്ക് മാസ്റ്റര്‍ ട്രെയിനര്‍ ലൈല മണ്ണില്‍ നേതൃത്വം നല്കി.
ഇടിച്ചക്കയില്‍ നിന്ന് കട്ലറ്റ്, പുലാവ്, വിളവെത്തിയ ചക്കയില്‍ നിന്ന് ഷെയ്ക്ക്, അച്ചാര്‍, പഴുത്ത ചക്കയില്‍ നിന്ന് ജാം, സ്ക്വാഷ്, വൈന്‍, ചക്കക്കുരുവില്‍ നിന്ന് സ്റ്റ്യൂ, ഉപ്പിലിട്ടത് എന്നിവ തയ്യാറാക്കുന്നതിലാണ് പരിശീലനം നല്‍കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുത്ത മുപ്പത് സംരംഭകര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
പരിശീലന പരിപാടിയുടെ ചിത്രങ്ങള്‍ ചുവടെ
ചക്ക മഹോത്സവത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്പേഴ്സന്
ഡോ. പി. ആര്. സോന നിര്‍വഹിക്കുന്നു.
പരിശീലന പരിപാടിയുടെ ഉദ്ഘാടനം യുവസംരംഭകനായ അഖിലിന് പ്ലാവിന്റെ
തൈ നല്‍കിക്കൊണ്ട് പ്ലാവ് പ്രചാരകനായ ജാക്ക് അനില്‍ നിര്‍വഹിക്കുന്നു.
പരിശീലന പരിപാടിയുടെ വിവിധ ദൃശ്യങ്ങള്‍
www.karshikarangam.com