പ്ലാന്‍റ് ക്ലിനിക്


Q : എന്റെ വീട്ടുവളപ്പിലെ വാഴയുടെ മൂപ്പെത്തിയ ഇലകളില് കറുത്ത നിറത്തില് പൊള്ളിയതുപോലെയുള്ള പാടുകള് കാണപ്പെടുന്നു. ഇല നിറയെ പാടുകളുണ്ട്. എന്തു രോഗമാണിത്? പരിഹാരമെന്ത്?

ജയദേവന്, കോട്ടയം

വാഴയുടെ ഇലയില് കാണുന്നത് സൂട്ടി മോള്ഡ് (sooty mould ) എന്നയിനം പൂപ്പലാണെന്നു ചിത്രത്തില് നിന്നു മനസ്സിലാകുന്നു. പല ആംഗിളിലുള്ള ചിത്രങ്ങളുണ്ടായിരുന്നെങ്കില് കുറേക്കൂടി കൃത്യമായ നിര്ണയം സാധിക്കുമായിരുന്നു. റൊട്ടിയും മറ്റും പഴകുമ്പോള് അതില് കാണപ്പെടുന്ന പൂപ്പലാണ് സൂട്ടിമോള്ഡ്. വാഴയ്ക്കൊപ്പം മറ്റേതോ മരത്തിന്റെ നിഴല് കൂടി ചിത്രത്തില് കാണപ്പെടുന്നത് പ്രശ്നത്തിന്റെ യഥാര്ഥ സ്രോതസിലേക്ക് വെളിച്ചം വീശുന്നു. ഈ പുരയിടത്തില് വാഴയ്ക്കടുത്ത് മറ്റേതോ മരം (തെങ്ങാകാനാണ് സാധ്യത) നില്ക്കുന്നുണ്ട്. അതില് സ്പൈറലിങ് വൈറ്റ് ഫ്ളൈ എന്ന പ്രാണിയുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇപ്പോള് കേരളത്തില് ഈ പ്രാണി വളരെ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ വിസര്ജ്യമാണ് വാഴയുടെ ഇലയില് വീണിരിക്കുന്നത്. അതുകൊണ്ടാണ് കൂമ്പിലയില് ഇതൊന്നും കാണപ്പെടാത്തത്. ഇതിനെ നശിപ്പിക്കാന് വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതമോ മൂന്നു ശതമാനം നേര്മയില് വേപ്പെണ്ണ എമല്ഷനോ രാവിലെ തളിക്കുക. അന്നേ ദിവസം തന്നെ വെയില് ആറിയതിനു ശേഷം സൂക്ഷ്മാണു മിശ്രിതമായ വെര്ട്ടിസീലിയം 30 ഗ്രാം ഒരു ലിറ്റര് വെള്ളത്തില് കലക്കിയതിനു ശേഷം അതിന്റെ തെളിയെടുത്ത് അതിനൊപ്പം അഞ്ച് മില്ലിലിറ്റര് ആവണക്കെണ്ണയും പത്തുഗ്രാം ശര്ക്കരയും ചേര്ത്തതിനു ശേഷം കീടത്തിനു മുകളില് വീഴത്തക്കരീതിയില് സ്പ്രേ ചെയ്യുക. കീടം സാധാരണയായി ഇലയുടെ അടിഭാഗത്താണ് കാണപ്പെടുന്നത്.


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6242920