പ്ലാന്‍റ് ക്ലിനിക്


Q : എന്‍റെ കൃഷിയിടത്തില്‍ ചിത്രത്തില്‍ കാണുന്ന തരം വലുപ്പം കൂടിയ ഒരിനം ഒച്ചുകളെ കാണുന്നു. ഇവ ധാരാളമായി കാണുന്നുണ്ട്. ആഫ്രിക്കന്‍ ഒച്ചുകളാണിവയെന്ന് മറ്റുള്ളവരോട് ചോദിച്ചറിഞ്ഞു. ഇവയെ നിയന്ത്രിക്കുന്നതിന് എന്താണു ചെയ്യേണ്ടത്.

????????? ???????????????

ചിത്രത്തില്‍ കാണുന്നത് ആഫ്രിക്കന്‍ ഒച്ചു തന്നെ. കേരളത്തിലെ പല ജില്ലകളിലും ആഫ്രിക്കന്‍ ഒച്ചിന്‍റെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സസ്യങ്ങളെ ആക്രമിച്ച് നശിപ്പിക്കുക മാത്രമല്ല ഇവ ചെയ്യുന്നത്. എല്ലും മണലും കോണ്‍ക്രീറ്റും വരെ നശിപ്പിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. വളരെ വേഗമാണിവയുടെ എണ്ണം പെരുകുന്നത്. ഒരു വര്‍ഷം ആറുതവണ വരെ മുട്ടയിടാറുണ്ട്. ഓരോ പ്രാവശ്യവും ഇരുനൂറ് മുട്ടവരെയിടുന്നു. അവയില്‍ തൊണ്ണൂറു ശതമാനവും വിരിഞ്ഞിറങ്ങാറുണ്ട്. പ്രതികൂല കാലാവസ്ഥകളില്‍ മൂന്നു വര്‍ഷം വരെ തോടിനുള്ളില്‍ സമാധിയിരിക്കുന്നതിന് ഇവയ്ക്കു സാധിക്കും. ഇവയെ നശിപ്പിക്കുന്നതിന് ഉപ്പു വളരെ ഫലപ്രദമാണ്. എന്നാലും കൂടിയ അളവില്‍ ഉപ്പ് മണ്ണില്‍ ചേര്‍ക്കുന്നത് പരിസ്ഥിതിക്കു നല്ലതല്ല. പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന പുകയിലക്കഷായം ഇതിനെതിരേ ഫലപ്രദമാണ്. ഒന്നര ലിറ്റര്‍ വെള്ളത്തില്‍ ഇരുപത്തഞ്ച് ഗ്രാം പുകയില ഒന്നുകില്‍ പത്തു മിനിറ്റ് തിളപ്പിക്കുകയോ അല്ലെങ്കില്‍ 24 മണിക്കൂര്‍ ഇട്ടു വയ്ക്കുകയോ ചെയ്യുക. അതിനു ശേഷം പുകയില പിഴിഞ്ഞ് മാറ്റുകയും ആ വെള്ളത്തില്‍ അറുപതു ഗ്രാം തുരിശ് ലയിപ്പിച്ചു ചേര്‍ക്കുക. ഈ ലായനി തളിച്ചാല്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ നശിച്ചുകൊള്ളും. ഇവയെ ആകര്‍ഷിക്കാനായി ഒരു ചണച്ചാക്ക് നനച്ച് അതില്‍ പപ്പായയുടെ ഇലകളോ കാബേജിന്‍റെ ഇലകളോ ചതച്ചിട്ട് ആക്രമണമുള്ളിടത്ത് രാത്രിയില്‍ വയ്ക്കുക. ഒച്ചുകള്‍ കൂട്ടമായി ചാക്കിലെത്തും. ഇവയെ പുകയില-തുരിശ് ലായനി തളിച്ച് നിയന്ത്രിക്കുന്നതിനു സാധിക്കും.


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6243173