പ്ലാന്‍റ് ക്ലിനിക്


Q : Lot of Earth worms in grow bags ,do they affect plant growth?

Dr. Haris Azeez, Trivandrum

ഗ്രോബാഗില്‍ കാണപ്പെടുന്ന മണ്ണിരകള്‍ മണ്ണു ഭക്ഷിക്കുന്നവയാണോ അതോ ജൈവപാഴ്വസ്തുക്കള്‍ ഭക്ഷിക്കുന്നവയാണോ എന്നു പരിശോധിക്കണം. ഇവയുടെ വിസര്‍ജ്യം അഥവാ കുരുപ്പ ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസിലാക്കാം. മണ്ണ് ഭക്ഷിക്കുന്നവയുടെ കുരുപ്പ തീരെച്ചെറിയ മണ്ണുരുളകളും അല്ലാത്തവയുടേത് പൊടിഞ്ഞുപോകുന്ന തിരിരൂപത്തിലുള്ളതുമാണ്. ജൈവപാഴ്വസ്തുക്കള്‍ ഭക്ഷിക്കുന്ന മണ്ണിരകളാണ് ഗ്രോബാഗിലുള്ളതെങ്കില്‍ അവ ചെടികളുടെ വേരുകളും ഭക്ഷിക്കാനിടയുണ്ട്. ഇത്തവണത്തെ വിളവെടുപ്പിനുശേഷം ഗ്രോ ബാഗിലെ മണ്ണ് പൂര്‍ണമായും മാറ്റി പുതിയ മണ്ണ് നിറയ്ക്കുന്നതാണ് അനുയോജ്യം. വെര്‍മികമ്പോസ്റ്റ് ഗ്രോബാഗില്‍ ചേര്‍ക്കുന്നുവെങ്കില്‍ വെയിലില്‍ വച്ച് മണ്ണിരകളെ ഒഴിവാക്കിയ ശേഷം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6241597