ചക്കയില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ തയ്യാറാകുന്നവര്‍ക്ക് സൗജന്യപരിശീലനം നല്കുന്നു. ഭാരതസര്‍ക്കാര്‍, ശാസ്ത്രസാങ്കേതിക വകുപ്പ് - സീഡ് ഡിവിഷന്റെ സഹായത്തോടെ ചപ്പാത്ത് ശാന്തിഗ്രാമിലാണ് പരിശീലനം. അതിയന്നൂര്‍, പാറശ്ശാല, നേമം ബ്ലോക്കുകളിലെ പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. മെയ് 15 മുതല്‍ 24 വരെ ചപ്പാത്ത് ശാന്തിഗ്രാമില്‍ വച്ചു നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 05.05.2017 നു മുമ്പ് അപേക്ഷ നല്‍കേണ്ടതാണ്. 08.05.17 രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്ക്കായിരിക്കും പരിശീലനം നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും ബന്ധപ്പെടുക 9249482511, 9497004409
E-mail: santhigramkerala@gmail.com
www.karshikarangam.com