നാളികേര ടെക്‌നോളജി മിഷന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു


നാളികേര ടെക്‌നോളജി മിഷനു കീഴില്‍ നാളികേര സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും നവീകരിക്കുന്നതിനും നാളികേര വികസനബോര്‍ഡ്‌ ധനസഹായം നല്‍കുന്നു. എസ്‌ സി, എസ്‌ ടി, സ്‌ത്രീസംരംഭകര്‍ക്ക്‌ പദ്ധതി ചിലവിന്റെ 33.3 ശതമാനവും മറ്റ്‌ സംരംഭകര്‍ക്ക്‌ 25 ശതമാനവുമെന്ന നിരക്കില്‍ 50 ലക്ഷത്തില്‍ കവിയാത്ത തുകയാണ്‌ ധനസഹായമായി നല്‍കുന്നത്‌.


താത്‌പര്യമുള്ള സംരംഭകര്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍സ്‌, എന്‍ജിഒ വ്യക്തികള്‍, മറ്റ്‌ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കും അര്‍ഹമായ സഹായം നല്‍കുന്നു. തൂള്‍ത്തേങ്ങ, വെര്‍ജിന്‍ വെളിച്ചെണ്ണ, തേങ്ങപ്പാല്‍, തേങ്ങ പാല്‍പ്പൊടി, റെഡി ടു ഡ്രിങ്ക്‌, തേങ്ങപ്പാല്‍ ജ്യൂസ്‌, പായ്‌ക്ക്‌ ചെയ്‌ത കരിക്കിന്‍ വെള്ളം, ചിരട്ടപ്പൊടി, ചിരട്ട കരി, ഉത്തേജിത കാര്‍ബണ്‍ തുടങ്ങി വിപണിയില്‍ ഏറെ ഡിമാന്റുള്ളതും നൂതനുവുമായ നാളികേരാധിഷ്‌ഠിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതികള്‍ക്കാണ്‌ ധനസഹായം നല്‍കുന്നത്‌.


വിശദവിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക :
ഫോണ്‍ : 0484 2376265, 2377266, 2377267, 2376553
(എസ്‌.എസ്‌. ചോയല്‍ - ഡെപ്യൂട്ടി ഡയറക്‌ടര്‍, ടിഎംഒസി/ മൃദുല കെ. - ടെക്‌നിക്കല്‍ ഓഫീസര്‍, ടിഎംഒസി/ ജ്യോതി കെ നായര്‍ - ഫുഡ്‌ പ്രോസസ്സിംഗ്‌ എന്‍ജിനിയര്‍, ടിഎംഒസി)


കൂടുതല്‍ വാര്‍ത്തകള്‍






karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6237732