പാലാരിവട്ടത്ത്‌ കാഡ്‌സ്‌ കര്‍ഷക വിപണി


തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള അഗ്രികള്‍ച്ചറല്‍ ഡെവലപ്‌മെന്റ്‌ സൊസൈറ്റി (കാഡ്‌സ്‌)യുടെ നേതൃത്വത്തില്‍ എറണാകുളം പാലാരിവട്ടത്ത്‌ കര്‍ഷക ഓപ്പണ്‍മാര്‍ക്കറ്റ്‌ ആരംഭിച്ചു. പച്ചക്കറികള്‍, പഴങ്ങള്‍, പാല്‍, ഇറച്ചി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവ മൊത്തമായും ചില്ലറയായും വാങ്ങുന്നതിനു കഴിയും. കൂടാതെ കപ്പ, ചക്ക, തേങ്ങ, പപ്പായ മറ്റ്‌ പഴവര്‍ഗങ്ങള്‍, തേന്‍ എന്നിവയുടെ സംസ്‌കരിച്ച വിഭവങ്ങള്‍, നാടന്‍ വിത്തുകളുടെ സംരക്ഷണത്തിനും പ്രചാരണത്തിനുമായി വിത്ത്‌ ബാങ്കും അതോടൊപ്പം ജൈവവളങ്ങളും ജൈവകീടനാശിനികളും കാര്‍ഷികോപകരണങ്ങളും പച്ചക്കറി തൈകളും ഗ്രോബാഗുകളും ഇവിടെ ലഭ്യമാണ്‌.
കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ താത്‌പര്യമുള്ള കര്‍ഷകര്‍, കര്‍ഷകഗ്രൂപ്പുകള്‍, ഉത്‌പാദകകമ്പനികള്‍ എന്നിവര്‍ ആന്റണി കണ്ടിരിക്കല്‍, പ്രസിഡന്റ്‌ കാഡ്‌സ്‌, തൊടുപുഴ, ഫോണ്‍: 9847413168 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.


കൂടുതല്‍ വാര്‍ത്തകള്‍






karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6236796